കരൂര്‍ ദുരന്തം ബാധിക്കപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് ധനമന്ത്രി നിർമല
Monday, September 29, 2025 10:55 PM IST
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന വിശദീകരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
എനിക്ക് അവരുടെ ദുഃഖം വിശദീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എനിക്ക് സംസാരിക്കാനോ ദുരന്തബാധിതരെ സമാധാനിപ്പിക്കാനോ കഴിയുന്നില്ല. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ ആള്ക്കൂട്ടങ്ങളുണ്ടാകുമ്പോള് രാജ്യത്തിലാകെ പാലിക്കേണ്ട ഒരു മാനദണ്ഡം രൂപീകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.