ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Monday, September 29, 2025 11:14 PM IST
പാലക്കാട്: ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത്.
സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു.
ആലത്തൂർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആലത്തൂർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു.