ക്രിക്കറ്റ് മാച്ചാണ്, യുദ്ധമല്ല ; മോദിയെ വിമർശിച്ച് കോൺഗ്രസ്
Monday, September 29, 2025 11:44 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തെ ഓപ്പറേഷൻ സിന്ദൂറിനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്. ക്രിക്കറ്റ് മാച്ചിനെ യുദ്ധത്തോട് ഉപമിക്കുന്നത് ശരിയല്ലെന്ന് പവൻ ഖേര എക്സിൽ കുറിച്ചു.
മോദി ഇന്ത്യൻ ടീമിൽ നിന്നും പഠിക്കണം. വിജയത്തോടടുക്കുമ്പോൾ നല്ല ക്യാപ്റ്റൻമാർ തേഡ് അംപയറുടെ നിർദേശ പ്രകാരം വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്നും ഖേര വിമർശിച്ചു. കായിക മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ടീമിന്റെ വിജയത്തിന് പിന്നാലെയുള്ള പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ ട്വീറ്റ്.
ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്നായിരുന്നു മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ചയായിരുന്നു.