മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു; മകൻ അറസ്റ്റിൽ
Monday, September 29, 2025 11:57 PM IST
പാലക്കാട്: മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി മാരായമംഗലത്ത് നടന്ന സംഭവത്തിൽ മാരായമംഗലം കുളപ്പട വാലിപ്പറമ്പിൽ ബാലകൃഷ്ണൻ (55), ഭാര്യ ശ്രീപ്രിയ(47) എന്നിവർക്കാണ് കുത്തേറ്റത്.
അതേസമയം അറസ്റ്റിലായ മകന് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ കഴുത്തിലും തലയിലും മാതാവിന്റെ ഇരു ചെവികളിലുമാണ് പരിക്ക്.