വാ​ഷിം​ഗ്ട​ൺ ഡി​സി: ഹ​മാ​സി​ന് ക​ടു​ത്ത​ഭാ​ഷ​യി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ സ​മ​യം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ള്ളി​ൽ (ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.30) ഹ​മാ​സ്, ഇ​സ്ര​യേ​ലു​മാ​യു​ള്ള സ​മാ​ധാ​ന​ക​രാ​റി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഗു​രു​ത​ര​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ത​ന്‍റെ സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ആ​യി​രു​ന്നു ട്രം​പി​ന്‍റെ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം. നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി മി​ഡി​ല്‍ ഈ​സ്റ്റി​ലെ ക്രൂ​ര​വും അ​ക്ര​മാ​സ​ക്ത​വു​മാ​യ ഒ​രു ഭീ​ഷ​ണി​യാ​ണ് ഹ​മാ​സ് എ​ന്നാ​ണ് ട്രം​പി​ന്‍റെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​രും കാ​ണാ​ത്ത​വി​ധ​മു​ള്ള ന​ര​ക​മാ​യി​രി​ക്കും ഹ​മാ​സി​നു മേ​ൽ പ​തി​ക്കു​ക​യെ​ന്നും ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യി​ച്ചു.