സമാധാനക്കരാറിൽ ഞായറാഴ്ച ഒപ്പുവയ്ക്കണം; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്
Friday, October 3, 2025 11:24 PM IST
വാഷിംഗ്ടൺ ഡിസി: ഹമാസിന് കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറിനുള്ളിൽ (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3.30) ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ നിലപാട് പ്രഖ്യാപനം. നിരവധി വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നാണ് ട്രംപിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
ഇത് അവസാന അവസരമാണെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആരും കാണാത്തവിധമുള്ള നരകമായിരിക്കും ഹമാസിനു മേൽ പതിക്കുകയെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.