ശബരിമലയിലെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കു മൗനം എന്തുകൊണ്ടെന്ന് കെ.സി. വേണുഗോപാൽ
Friday, October 3, 2025 11:46 PM IST
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വർണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
യുവതീപ്രവേശന വിഷയത്തിൽ ധൃതിപിടിച്ചു പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്.
അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചർച്ച ചെയ്യേണ്ടതെന്നും കെ.സി പറഞ്ഞു.