ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
Saturday, July 12, 2025 12:10 PM IST
ന്യൂഡല്‍ഹി: സിലംപൂരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. 12 പേര് അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപെടുത്തിയിരുന്നു. കെട്ടിടം തകര്‍ന്നുവീഴാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.