സെഞ്ചുറിക്ക് പിന്നാലെ രാഹുല്‍ വീണു; ലോര്‍ഡ്സിൽ പൊരിഞ്ഞ പോരാട്ടം
Saturday, July 12, 2025 6:53 PM IST
ലണ്ടൻ: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. നിലവിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 261 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.
സെഞ്ചുറി നേടിയ കെ.എല്‍.രാഹുലിന്റെയും (100) അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തിന്റെയും (74) വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ സ്കോർ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിലായിരുന്നു.
മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് റിഷഭ് പന്ത് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ലഞ്ചിനുശേഷം സെഞ്ചുറി തികച്ച രാഹുല്‍ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്കി മടങ്ങി. ലോര്‍ഡ്സില്‍ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ വിദേശ ഓപ്പണറാണ് രാഹുല്‍.
ബില്‍ ബ്രൗൺ, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഗ്രെയിം സ്മിത്ത് എന്നിവരാണ് രാഹുലിന് മുമ്പ് ലോര്‍ഡ്സില്‍ രണ്ട് സെഞ്ചുറി നേടിയ ഓപ്പണര്‍മാര്‍. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ 120 റൺസുകൂടി നേടിയാൽ ഇംഗ്ലണ്ടിനെ സ്കോർ ഇന്ത്യയ്ക്ക് മറികടക്കാനാകും.