കുസാറ്റ് ദുരന്തം: വേദനിപ്പിക്കുന്നത്; കുട്ടികള്‍ക്കൊപ്പമെന്ന് ഹൈക്കോടതി
കുസാറ്റ് ദുരന്തം: വേദനിപ്പിക്കുന്നത്; കുട്ടികള്‍ക്കൊപ്പമെന്ന് ഹൈക്കോടതി
Tuesday, December 5, 2023 12:04 PM IST
കൊ​ച്ചി: കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ടെ​ക്‌​ഫെ​സ്റ്റി​നി​ടെ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വം വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ല്‍ ചി​ല സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പി​ഴ​ച്ചു. എ​വി​ടെ​യാ​ണ് വീ​ഴ്ച സം​ഭ​വി​ച്ച​തെ​ന്നാ​ണ് അ​റി​യേ​ണ്ട​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

കു​സാ​റ്റ് ഫെ​സ്റ്റി​ലെ പ​രി​പാ​ടി​ക​ളു​ടെ നി​യ​ന്ത്ര​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​രു​ന്നു. പ​ക്ഷേ അ​തി​ന്‍റെ പേ​രി​ല്‍ കു​ട്ടി​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും ത​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം സു​താ​ര്യ​മ​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല, സ്‌​കൂ​ള്‍ നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ദു​ര​ന്ത​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നു​മാ​ണ് കെ​എ​സ്‌​യു​വി​ന്‍റെ ആ​രോ​പ​ണം.

പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ ന​ല്‍​കി​യ ക​ത്ത് ര​ജി​സ്ട്രാ​ര്‍ അ​വ​ഗ​ണി​ച്ച​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി. കു​റ്റ​ക്കാ​രാ​യ ര​ജി​സ്ട്രാ​ര്‍, യൂ​ത്ത് വെ​ല്‍​ഫെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ല്‍ ഈ ​സ​മ​യം ആ​രെ​യെ​ങ്കി​ലും രാ​ഷ്ട്രീ​യ​പ​ര​മാ​യി കു​റ്റം പ​റ​യാ​നു​ള്ള​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി നി​ല​വി​ലെ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നാ​ല് ത​ട്ടി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി സ​ര്‍​വ​ക​ലാ​ശാ​ല കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോടതി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ മാ​സം 25ന് ​ആ​ണ് കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ടെ​ക്‌​ഫെ​സ്റ്റി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബോ​ളി​വു​ഡ് ഗാ​യി​ക നി​കി​ത ഗാ​ന്ധി​യു​ടെ ഗാ​ന​സ​ന്ധ്യ​യ്ക്കാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ത്തു​കൂ​ടി​യ​ത്.

മ​ഴ പെ​യ്ത​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​ത് തി​ര​ക്കി​നി​ട​യാ​ക്കി. ഇ​തോ​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. അ​തു​ല്‍ ത​മ്പി, ആ​ന്‍ റു​ഫ്ത, സാ​റ തോ​മ​സ് എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ കൂ​ടാ​തെ ആ​ല്‍​വി​ന്‍ ജോ​സ​ഫ് എ​ന്ന​യാ​ളും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 70ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
Related News
<