കോട്ടയത്ത് അമ്മയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ
Thursday, January 26, 2023 6:58 PM IST
കോട്ടയം: വൃദ്ധയായ അമ്മയെ ക്രൂരമായി മർദിച്ച മദ്യപാനിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മാത്തൂർപ്പടി സ്വദേശി തെക്കേൽ കൊച്ചുമോൻ ആണ് പിടിയിലായത്.
മദ്യപാനിയായ ഇയാൾ സ്ഥിരമായി അമ്മയെ മർദിക്കാറുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് നിരവധി തവണ തടഞ്ഞിട്ടും ഇയാൾ മർദനം തുടർന്നതോടെ, ഇയാളുടെ ഭാര്യ മർദനദൃശ്യങ്ങൾ പഞ്ചായത്ത് മെമ്പർക്ക് കൈമാറി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊച്ചുമോനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.