ലഹരിക്കടത്ത്: ആലപ്പുഴയിൽ സഖാക്കൾക്കെതിരെ പാർട്ടി നടപടി തുടരുന്നു
Saturday, January 28, 2023 5:44 PM IST
ആലപ്പുഴ: 45 ലക്ഷം രൂപ മൂല്യമുള്ള ലഹരിമരുന്ന് കടത്തിയ കേസ് പാർട്ടിക്ക് നാണക്കേടായതിന് പിന്നാലെ ശുദ്ധീകരണപ്രക്രിയ തുടർന്ന് സിപിഎം. കേസിൽ പ്രതിയായ ഡിവൈഎഫ്ഐ ആലിശേരി മേഖല വൈസ് പ്രസിഡന്റ് വിജയകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പ്രതികൾക്ക് ജാമ്യം നിന്ന സിപിഎം വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് അംഗം സിനാഫിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
2022 ഓഗസ്റ്റിലാണ് ലഹരിക്കടത്ത് നടത്തിയതിന് രണ്ട് യുവാക്കളെ പിടികൂടിയത്. പാർട്ടി നേതാക്കളായ വിജയകൃഷ്ണനും ഇജാസും നിർദേശിച്ചതനുസരിച്ചാണ് തങ്ങൾ ലഹരി കടത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.കേസിൽ അറസ്റ്റിലായ ഇജാസിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.