ലോകകപ്പിൽ ഇന്ന് സൂ​പ്പ​ർ പോരാട്ടം
ലോകകപ്പിൽ ഇന്ന് സൂ​പ്പ​ർ പോരാട്ടം
Sunday, December 4, 2022 1:04 PM IST
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നേ​രി​ട്ട് ഏ​റ്റു​മു​ട്ട​ൽ. ല​യ​ണ​ൽ മെ​സി x റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​ക്കു​ശേ​ഷം ഇ​ന്ന് കൈ​ലി​യ​ൻ എം​ബാ​പ്പെ x ലെ​വ​ൻ​ഡോ​വ്സ്കി പോ​രാ​ട്ടം. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സും പോ​ള​ണ്ടും ഇ​ന്ന് നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങും. ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടും സെ​ന​ഗ​ലും കൊ​ന്പു​കോ​ർ​ക്കും.

ഫ്രാൻ​സ് x പോ​ള​ണ്ട്, 8.30 പി​എം

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഫ്രാ​ൻ​സും പോ​ള​ണ്ടും ത​മ്മി​ലു​ള്ള ര​ണ്ടാ​മ​ത് മ​ത്സ​ര​മാ​ണ് ഇ​ന്ന് അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ക. 1982 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള പ്ലേ ​ഓ​ഫി​ൽ ഇ​രു ടീ​മും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങി​യി​രു​ന്നു. അ​ന്ന് 3-2ന് ​ഫ്രാ​ൻ​സ് ജ​യം സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് ഡി ​ചാ​ന്പ്യ​ന്മാ​രാ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം നേ​ടി​യ ഫ്രാ​ൻ​സ് മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മു​ൻ​നി​ര​താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. അ​തോ​ടെ ടു​ണീ​ഷ്യ​യോ​ട് 1-0നു ​പ​രാ​ജ​യ​പ്പെ​ട്ടു.

ഗ്രൂ​പ്പ് സി ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പോ​ള​ണ്ടി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. മെ​ക്സി​ക്കോ​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ പോ​ള​ണ്ട്, സൗ​ദി അ​റേ​ബ്യ​യെ കീ​ഴ​ട​ക്കി. എ​ന്നാ​ൽ, അ​ർ​ജ​ന്‍റീ​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഗോ​ൾ ശ​രാ​ശ​രി​യി​ൽ മെ​ക്സി​ക്കോ​യെ പി​ന്ത​ള്ളി​യാ​ണ് പോ​ള​ണ്ടി​ന്‍റെ നോ​ക്കൗ​ട്ട് ടി​ക്ക​റ്റ്. 1986നു​ശേ​ഷം പോ​ള​ണ്ട് ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് ക​ളി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.


ഇം​ഗ്ല​ണ്ട് x സെ​ന​ഗ​ൽ, 12.30 എ​എം

രാ​ജ്യാ​ന്ത​ര സീ​നി​യ​ർ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ടും ആ​ഫ്രി​ക്ക​ൻ ചാ​ന്പ്യ​ന്മാ​രാ​യ സെ​ന​ഗ​ലും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്ന​ത് ഇ​താ​ദ്യം. ആ​ഫ്രി​ക്ക​ൻ എ​തി​രാ​ളി​ക​ൾ​ക്ക് എ​തി​രേ ഇ​തി​നു മു​ന്പ് ന​ട​ന്ന ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ട് തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. ഗ്രൂ​പ്പ് ബി ​ചാ​ന്പ്യ​ന്മാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​റാ​നെ​യും വെ​യി​ൽസി​നെ​യും തോ​ൽ​പ്പി​ച്ച​പ്പോ​ൾ യു​എ​സ്എ​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സെ​ന​ഗ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ക്വ​ഡോ​റി​നെ​യും ഖ​ത്ത​റി​നെ​യും തോ​ൽ​പ്പി​ച്ച സെ​ന​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ്സി​നോ​ട് തോ​റ്റു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<