ഗു​ജ​റാ​ത്തി​ൽ വി​ജ​യാ​ഘോ​ഷം തു​ട​ങ്ങി ബി​ജെ​പി പ്രവർത്തകർ; ത​ക​ർ​ന്ന​ടി​ഞ്ഞ് കോ​ൺ​ഗ്ര​സ്
ഗു​ജ​റാ​ത്തി​ൽ വി​ജ​യാ​ഘോ​ഷം തു​ട​ങ്ങി ബി​ജെ​പി പ്രവർത്തകർ; ത​ക​ർ​ന്ന​ടി​ഞ്ഞ് കോ​ൺ​ഗ്ര​സ്
Thursday, December 8, 2022 1:08 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷം തു​ട​ങ്ങി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് ഭ​ര​ണ​ത്തു​ട​ർ​ച്ച ആ​ഘോ​ഷി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ഏ​ക്സി​റ്റ് പോ​ളു​ക​ൾ ശ​രി വ​യ്ക്കു​ന്ന ഫ​ല​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​ധി​കാ​ര തു​ട​ർ​ച്ച നി​ല​നി​ർ​ത്തു​ന്ന​തി​നാ​ൽ ആ​ഘോ​ഷം പാ​ർ​ട്ടി​ക്കു​ള്ളി​ൽ തു​ട​ങ്ങി ക​ഴി​ഞ്ഞു. ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി 152സീ​റ്റും കോ​ൺ​ഗ്ര​സ് 19, ആം ​ആ​ദ്മി ഏഴ്, മ​റ്റു​ള്ള​വ​ർ അ​ഞ്ച് ഇ​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ലീ​ഡ് തു​ട​രു​ന്ന​ത്.



അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 99 സീ​റ്റും കോ​ൺ​ഗ്ര​സ് 77 സീ​റ്റു​മാ​ണു നേ​ടി​യ​ത്. ഭ​ര​ണ വി​രു​ദ്ധ ത​രം​ഗം അ​ല​യ​ടി​ക്കു​മെ​ന്നു​റ​പ്പി​ച്ച കോ​ൺ​ഗ്ര​സി​ന് അ​ടി​തെ​റ്റി. ആം ​ആ​ദ്മി​യു​ടെ വ​ര​വോ​ടെ വോ​ട്ടു​വി​ഹി​തം 17 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് കോ​ൺ​ഗ്ര​സി​ന് കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<