പാ​ണ്ഡ്യ​യ്ക്ക് പ​ക​ര​ക്കാ​ര​ൻ; ടൈ​റ്റ​ൻ​സി​നെ ഗി​ൽ ന​യി​ക്കും
പാ​ണ്ഡ്യ​യ്ക്ക് പ​ക​ര​ക്കാ​ര​ൻ; ടൈ​റ്റ​ൻ​സി​നെ ഗി​ൽ ന​യി​ക്കും
Monday, November 27, 2023 7:58 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് പു​തി​യ നാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ല്ലാ​ണ് ടൈ​റ്റ​ൻ​സി​നെ ഇ​നി ന​യി​ക്കു​ന്ന​ത്. മും​ബൈ ഇ​ന്ത്യ​ൻ​സി​ലേ​ക്ക് കൂ​ടു​മാ​റി​യ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യ്ക്ക് പ​ക​ര​മാ​ണ് ഗി​ല്ലി​ന്‍റെ നി​യ​മ​നം.

ര​ണ്ട് സീ​സ​ൺ മാ​ത്രം പ്രാ​യ​മു​ള്ള ടൈ​റ്റ​ൻ​സി​നെ മി​ക​ച്ച ടീ​മാ​ക്കി​യ നാ​യ​ക​നാ​യി​രു​ന്നു പാ​ണ്ഡ്യ. ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ കി​രീ​ടം നേ​ടി​യ ടൈ​റ്റ​ൻ​സ് ര​ണ്ടാം സീ​സ​ണി​ൽ റ​ണ്ണ​ർ അ​പ്പ് ആ​കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന ഗി​ൽ 17 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 890 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ലെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ക​ളി​ക്കു​ന്ന യു​വ​താ​രം കൂ​ടി​യാ​ണ് ഗി​ൽ.

ക്യാ​പ്റ്റ​ൻ​സി എ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും ടീ​മി​ന്‍റെ ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ലെ മി​ന്നും പ്ര​ക​ട​നം ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​മെ​ന്നും ഗി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ക​ളി​ക്കാ​ര​നും നാ​യ​ക​നു​മാ​യി ഗി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് ടൈ​റ്റ​ൻ​സ് മാ​നേ​ജ്മെ​ന്‍റും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<