മ​ധ്യ​പ്ര​ദേ​ശ് തോ​ല്‍​വി: ക​മ​ല്‍​നാ​ഥ് തെ​റി​ച്ചേ​ക്കും; രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡ്
മ​ധ്യ​പ്ര​ദേ​ശ് തോ​ല്‍​വി: ക​മ​ല്‍​നാ​ഥ് തെ​റി​ച്ചേ​ക്കും; രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡ്
Tuesday, December 5, 2023 4:05 PM IST
ന്യൂ​ഡ​ല്‍​ഹി:​മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യോ​ട് ഏ​റ്റ ക​ന​ത്ത തോ​ല്‍​വി​ക്ക് പി​ന്നാ​ലെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ക​മ​ല്‍​നാ​ഥി​നോ​ട് ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യി ക​മ​ല്‍​നാ​ഥ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 230 സീ​റ്റു​ക​ളി​ല്‍ 163 സീ​റ്റി​ക​ളി​ലും ബി​ജെ​പി വി​ജ​യം നേ​ടി​യി​രു​ന്നു. 66 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​ടാ​നാ​യ​ത്. 2018 ല്‍ ​ക​മ​ല്‍​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 114 സീ​റ്റ് നേ​ടി വി​ജ​യി​ച്ചി​ട​ത്തു​നി​ന്നാ​ണ് 66 സീ​റ്റി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് വീ​ണ​ത്.

പ​രാ​ജ​യ​ത്തിന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ക​മ​ല്‍​നാ​ഥ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഹൈ​ക്കമാ​ന്‍​ഡിൽ നി​ന്നും ഉ​യ​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തെ​ലു​ങ്കാ​ന​യി​ലെ പോ​ലെ പു​ത്ത​ന്‍ താ​രോ​ദ​യം മ​ധ്യ​പ്ര​ദേ​ശി​ലും ആ​വ​ശ്യ​മാ​ണെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നിന്നുത​ന്നെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യരു​ന്നു.

പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ നേ​താ​ക്ക​ളെ​യോ പ്ര​വ​ര്‍​ത്ത​ക​രെ​യോ കാ​ണാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യു​ടെ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ ക​ണ്ട​തി​ലും ഹൈ​ക്ക​മാ​ന്‍​ഡിന് അ​തൃ​പ്തി​യു​ണ്ട്.
Related News
<