സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സ്; ഗ​ണേ​ഷ് കു​മാ​റിനു ജാമ്യം
സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സ്; ഗ​ണേ​ഷ് കു​മാ​റിനു ജാമ്യം
Saturday, December 2, 2023 7:03 PM IST
കൊ​ല്ലം: സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഗ​ണേ​ഷ് ജാ​മ്യ​മെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഹ​ർ​ജി​യും നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഗ​ണേ​ഷ് കു​മാ​ര്‍ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ദേ​ശ​മാ​ണ് ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്.


സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ക​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി നാ​ല് പേ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തെ​ന്നും ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു​മാ​ണ് കേ​സ്.
Related News
<