കേരള കോൺഗ്രസ്-എം പ്രാദേശികമായ ജനകിയ വിഷയങ്ങൾ ഏറ്റെടുക്കും: ജോസ് കെ. മാണി
സ്വന്തം ലേഖകൻ
Sunday, January 29, 2023 1:31 PM IST
തിരുവനന്തപുരം: ബഫർസോണ്‍ വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണെന്നു തെളിഞ്ഞുവെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. ട്രൈബൽ മേഖലയിൽ ഉള്ളവർക്കു കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്തു താമസിക്കുന്നവർക്കു വേണ്ടി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണമെന്നും ജോസ് പറഞ്ഞു.
പ്രാദേശിക പാർട്ടികൾക്കു പ്രസക്തിയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്തു പാർട്ടി പ്രാദേശികമായ ജനകിയ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് -എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.