കായികതാരങ്ങളെ ഒരുക്കാൻ കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർ
Saturday, August 10, 2024 3:40 PM IST
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരായ കായിക താരങ്ങളെ ഒരുക്കുന്നു. കായികതാരങ്ങളായ ജീവനക്കാർ മത്സരിക്കുന്ന ഇനം, വയസ് തുടങ്ങിയ വിവരങ്ങൾ മാനവശേഷി (എച്ച്ആർ) വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
അത്ലറ്റിക്സ് വിഭാഗത്തിലേയ്താണ് കായിക താരങ്ങളെ തേടുന്നത്. അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിൽ വിശാഖപട്ടണത്തു വച്ച് ഓൾ ഇന്ത്യ ബസ് ട്രാൻസ്പോർട്ട്സ്പോർട്സ് മീറ്റ് (അത് ലറ്റിക്സ് ) നടത്തുന്നുണ്ട്.
ഇതിൽ പങ്കെടുക്കാനുള്ള കെഎസ്ആർടിസി ടീമിനെ തയാറാക്കാൻ വേണ്ടിയാണ് ഇപ്പോൾ ജീവനക്കാരായകായികതാരങ്ങളെ കണ്ടെത്താൻ നടപടി തുടങ്ങിയത്. ഇത് ഒരു സ്ഥിരം സംവിധാനമായി നിലനിർത്തുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.