എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന് പരാതി
Tuesday, September 12, 2023 5:57 PM IST
കണ്ണൂർ: സാഹിത്യകാരൻ എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന് പരാതി. ന്യൂ മാഹി പെരിങ്ങാടി വേലായുധൻമൊട്ട 'സൂര്യ'യില്‍ എം. ശ്രീജയനെ (68) ആണ് കാതായിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച പതിവ് സായാഹ്ന നടത്തത്തിനായി വീട്ടിൽ നിന്നിറങ്ങിയ ശ്രീജയൻ പെരിങ്ങാടി പോസ്റ്റ് ഓഫീസ് കവലയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെയുള്ള മൊബൈൽ ടവർ പരിധിയിൽ വച്ച് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. പിന്നീട് എങ്ങോട്ടേയ്ക്ക് പോയി എന്നതിനെക്കുറിച്ച് ആർക്കും വിവരമില്ല.