പാ​ല​ക്കാ​ട്: പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ഒ​ത​ളൂ​രി​ല്‍ വ​യോ​ധി​ക വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ഒ​ത​ളൂ​ര്‍ ഇ​ട്ടി​രി​യേ​ത്ത് വ​ള​പ്പി​ല്‍ ക​മ​ലാ​ക്ഷി(67) ആ​ണ​അ മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​യ കു​ടി​ക്കാ​ന്‍ ക​ട​യി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ഭ​ർ​ത്താ​വ് ബാ​ല​ന്‍ വീ​ടി​ന​ക​ത്ത് ക​മ​ലാ​ക്ഷി​യെ ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ടു​ക്ക​ള​ഭാ​ഗ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​ട്ടാ​മ്പി​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സ് യൂ​ണി​റ്റ് എ​ത്തിയാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. തൃ​ത്താ​ല പോലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.