പാലായിൽ വാഹനാപകടം; യുവാവ് മരിച്ചു
Friday, January 27, 2023 7:02 AM IST
കോട്ടയം: പാലാ - കീഴ്തടിയൂർ ബൈപ്പാസിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പന്ത്രണ്ടാം മൈൽ സ്വദേശി നിഖിൽ(22) ആണ് മരിച്ചത്.
രാത്രി എട്ടരയ്ക്കാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.