പി​ടി സെ​വ​ന്‍റെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റു​ക​ള്‍; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ​നം​മ​ന്ത്രി
പി​ടി സെ​വ​ന്‍റെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റു​ക​ള്‍; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ​നം​മ​ന്ത്രി
Thursday, January 26, 2023 4:02 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ല്‍ നി​ന്നും മ​യ​ക്കു വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ കാ​ട്ടു​കൊ​മ്പ​ന്‍ പി​ടി സെ​വ​ന്‍റെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​നം​മ​ന്ത്രി എ.​കെ..​ശ​ശീ​ന്ദ്ര​ന്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് കൊ​ണ്ട് വെ​ടി​യേ​റ്റ​താ​യി വെ​റ്റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

15 പെ​ല്ല​റ്റു​ക​ളാ​ണ് ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള വേ​ദ​ന​യി​ലാ​ണ് ആ​ന അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.


ആ​ന​യെ തു​ര​ത്താ​ന്‍ നി​ര​ന്ത​രം എ​യ​ര്‍​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് നി​ഗ​മ​നം. എ​ന്നാ​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചും തീ​പ​ന്തം കാ​ട്ടി​യു​മാ​ണ് പി​ടി സെ​വ​നെ തു​ര​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<