തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ വാച്ച് ആൻഡ് വാർഡിനെതിരെ രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി.

വാച്ച് ആന്‍ഡ് വാർഡ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും വാച്ച് ആൻഡ് വാർഡിനെതിരെയും മ്യൂസിയം എസ്ഐക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല സ്പീക്കർക്ക് പരാതി നൽകിയത്.