""ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​യി മാ​റ​ണം''; റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍
""ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​യി മാ​റ​ണം''; റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍
Thursday, January 26, 2023 5:18 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ച്ച് നി​ര്‍​ത്തേ​ണ്ട ബാ​ധ്യ​ത നമു​ക്കു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ റി​ക്രീ​യേ​ഷ​ന്‍ മൈ​താ​ന​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ ശേ​ഷം റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാ​ന്‍ പ​ല ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​യി നാം ​മാ​റ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​ര​മാ​ധി​കാ​ര സോ​ഷ്യ​ലി​സ്റ്റ് മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​ക്കു​മാ​യി നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ പ്ര​തി​ജ്ഞ ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിചേർത്തു.


നേ​ര​ത്തെ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ സി​പി​എം പ​രി​പാ​ടി​യി​ല്‍​വ​ച്ച് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​ജി ചെ​റി​യാ​ന് രാ​ജി വ​യ്‌​ക്കേ​ണ്ടി വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കീ​ഴ്‌​വാ​യ്പ്പൂ​ര്‍ പോ​ലീ​സ് സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ ഭ​ര​ണ​ഘ​ട​ന​യെ അ​ദ്ദേ​ഹം അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ര്‍​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​വു​വ​രി നാ​ലി​നാ​ണ് സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<