ലിഫ്റ്റ് തകർന്ന് തൊഴിലാളി മരിച്ചു
Wednesday, August 7, 2024 6:40 PM IST
കൊച്ചി: എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റിന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു. സിഐടിയുടെ പ്രവർത്തകൻ നസീർ (42) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റാണ് തകർന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ തൃക്കാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.