തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ പു​ന​ർ​വി​ചി​ന്ത​നം വേ​ണ​മെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്. ഹ​രി​ത പ​ദ്ധ​തി എ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റെ​ന്ന് പ​രി​ഷ​ത്ത് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പ​രി​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്.

സി​ൽ​വ​ർ ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന 4,033 ഹെ​ക്ട​ർ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി രൂ​ക്ഷ​മാ​കും. 55 ഹെ​ക്ട​ർ ക​ണ്ട​ൽ​ക്കാ​ട് ന​ശി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​പി​ആ​ർ അ​പൂ​ർ​ണ​മെ​ന്നും പ​രി​ഷ​ത്ത് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കെ- ​റെ​യി​ല്‍​പോ​ലെ വ​ലി​യൊ​രു പ​ദ്ധ​തി​ക്ക് ഉ​ണ്ടാ​കേ​ണ്ട വി​ശ​ദാം​ശ​ങ്ങ​ള്‍ ഡി​പി​ആ​റി​ല്‍ ഇ​ല്ല. അ​പൂ​ര്‍​ണ​മാ​യ ഡി​പി​ആർ ത​ന്നെ​യാ​ണ് വ​ലി​യ ന്യൂ​ന​ത.

ലൈ​നി​ന്‍റെ ഇ​രു​വ​ശ​വും 100 മീ​റ്റ​ര്‍ സോ​ണി​ല്‍ 12.58 ഹെ​ക്ട​ര്‍ സ്വാ​ഭാ​വി​ക വൃ​ക്ഷ​ല​താ​ദി​ക​ള്‍, 54.91 ഹെ​ക്ട​ര്‍ ക​ണ്ട​ല്‍​വ​ന​ങ്ങ​ള്‍, 208.84 ഹെ​ക്ട​ര്‍ കൃ​ഷി​യു​ള്ള നെ​ല്‍​പ്പാ​ട​ങ്ങ​ള്‍, 18.40 ഹെ​ക്ട​ര്‍ കാ​യ​ല്‍​പ്ര​ദേ​ശം, 1172.39 ഹെ​ക്ട​ര്‍ കു​ള​ങ്ങ​ളും ചി​റ​ക​ളും, 24.59 ഹെ​ക്ട​ര്‍ കാ​വു​ക​ള്‍ എ​ന്നി​വ ഇ​ല്ലാ​താ​വും. 1500 ഹെ​ക്ട​ര്‍ സ​സ്യ​സ​മ്പു​ഷ്ട​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ആ​കെ ന​ഷ്ട​മാ​വു​ക.

1131 ഹെ​ക്ട​ര്‍ നെ​ല്‍​പ്പാ​ട​ങ്ങ​ള​ട​ക്കം 3532 ഹെ​ക്ട​ര്‍ ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​ത ന​ഷ്ട​മാ​വും. 202.96 കി​ലോ​മീ​റ്റ​ര്‍ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ആ​കെ​യു​ള്ള 535 കി​ലോ​മീ​റ്റ​റി​ല്‍ 292.73 കി​ലോ​മീ​റ്റ​റും ര​ണ്ടു​മീ​റ്റ​ര്‍ മു​ത​ല്‍ എ​ട്ടു​മീ​റ്റ​ര്‍​വ​രെ പൊ​ക്ക​മു​ള്ള എം​ബാ​ങ്ക്‌​മെ​ന്‍റാണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

55 ശ​ത​മാ​ന​ത്തോ​ളം എം​ബാ​ങ്ക്‌​മെ​ന്‍റാ​ണ്. മ​ഴ​ക്കാ​ല​ത്ത് പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പാ​ത​യ്ക്കു​മാ​ത്ര​മാ​യി 7500-ഓ​ളം വീ​ടു​ക​ളും 33 ഫ്‌​ളാറ്റു​ക​ളും 454 വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളും 173 സ്വ​കാ​ര്യ- പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കും. 6,54,675 ച​തു​ര​ശ്ര​മീ​റ്റ​ര്‍ അ​ള​വി​ല്‍ വാ​സ​മേ​ഖ​ല​ക​ള്‍ ഇ​ല്ലാ​താ​കും.

പൊ​ളി​ച്ചു​മാ​റ്റു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഡിപി​ആ​റി​ല്‍ പ​റ​യു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.