തൃ​ശൂ​ര്‍: കേ​ര​ള​വ​ര്‍​മ കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു​ള്ള റീ ​കൗ​ണ്ടിം​ഗ് ശ​നി​യാ​ഴ്ച. രാ​വി​ലെ ഒ​മ്പ​തി​ന് ആ​ണ് റീ ​കൗ​ണ്ടിം​ഗ് ആ​രം​ഭി​ക്കു​ക. പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ചേം​ബ​റി​ല്‍ ആ​ണ് വോ​ട്ടെ​ണ്ണ​ല്‍. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും.

നേ​ര​ത്തെ, യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്എ​ഫ്‌​ഐ ചെ​യ​ര്‍​മാ​ന്‍ അ​നി​രു​ദ്ധ​ന്‍റെ വി​ജ​യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. കെ​എ​സ്‌യു ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി ശ്രീ​ക്കു​ട്ട​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​ ഇ​ട​പെ​ട​ല്‍.

ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് ആ​യി​രു​ന്നു കേ​ര​ള​വ​ര്‍​മ കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ ശ്രീ​ക്കു​ട്ട​ന് 896 വോ​ട്ടും അ​നി​രു​ദ്ധ​ന് 895 വോ​ട്ടു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. പിന്നീട് എ​സ്എ​ഫ്‌​ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം റീ ​കൗ​ണ്ടിം​ഗ് ന​ട​ത്തു​ക​യും അ​നി​രു​ദ്ധ​ന്‍ 11 വോ​ട്ടി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.