ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ; ക​ന്യാ​കു​മാ​രി സ്വ​ദേ​ശി പി​ടി​യി​ൽ
ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ; ക​ന്യാ​കു​മാ​രി സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, November 28, 2023 1:33 AM IST
കൊ​ച്ചി: ഉ​ഴി​ച്ചി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​ക്ക് എ​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

ക​ന്യാ​കു​മാ​രി വേ​ദ​ന​ഗ​ര്‍ ഇ​രു​ള​പ്പ​പു​രം ബാ​വാ കാ​സി​മി(49) നെ​യാ​ണ് റൂ​റ​ല്‍ ജി​ല്ലാ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്.

അ​ങ്ക​മാ​ലി സ്വ​ദേ​ശി ഫെ​മി, പാ​ലി​ശേ​രി സ്വ​ദേ​ശി അ​ഞ്ജു, കൊ​ര​ട്ടി സ്വ​ദേ​ശി റോ​ഷി ആ​ന്‍​ഡ്രോ​സ്, കോ​ട്ട​യം സ്വ​ദേ​ശി ര​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള തൊ​ഴി​ൽ വീ​സ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

ചെ​ങ്ങ​ന്നൂ​രി​ലെ ഒ​രു ഉ​ഴി​ച്ചി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യ്ക്ക് പോ​യ സ​മ​യ​ത്താ​ണ് ബാ​വാ കാ​സിം ര​തീ​ഷ് കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഉ​യ​ര്‍​ന്ന ശ​മ്പ​ള​മു​ള്ള പാ​ക്കിം​ഗ് ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

തു​ട​ര്‍​ന്ന് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ര​ണ്ട് ല​ക്ഷം വീ​തം എ​ട്ട് ല​ക്ഷം രൂ​പ ഇ​യാ​ള്‍​ക്ക് കൈ​മാ​റി. വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കും കൊ​ണ്ടു​പോ​യി.

പി​ന്നീ​ട് വീ​സ പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു പേ​പ്പ​ര്‍ വാ​ട്സ്ആ​പ്പ് വ​ഴി യു​വാ​ക്ക​ള്‍​ക്ക് ഇ​യാ​ൾ അ​യ​ച്ചു കൊ​ടു​ത്തു. അ​പ്പോ​ഴാ​ണ് സം​ഗ​തി ത​ട്ടി​പ്പാ​ണെ​ന്ന് യു​വാ​ക്ക​ൾ​ക്ക് മ​ന​സി​ലാ​യ​ത്.

യു​വാ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​വ കാ​സിം പ​റ​ഞ്ഞ പേ​രി​ല്‍ ഒ​രു സ്ഥാ​പ​നം പോ​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ നാ​ഗ​ര്‍​കോ​വി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<