വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു: അഹമ്മദ് ദേവര്‍കോവില്‍
Monday, November 28, 2022 10:46 AM IST
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു
വിഴിഞ്ഞത്തെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന സമരസമിതിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കില്ലെന്ന് കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരായിരുന്നു രൂപതയെങ്കില്‍ കോടതി നിര്‍ദേശം അംഗീകരിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റ സമഗ്ര വികസനത്തിന് ഗുണകരമാകുന്ന പദ്ധി നിര്‍ത്തിവയ്ക്കാനാവില്ലെന്നും മന്ത്രി കൂട്ടിചേർത്തു.