കൊച്ചിയിൽ വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
Thursday, March 23, 2023 11:22 PM IST
നെടുമ്പാശേരി: വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് അനിൽ ഭവനത്തിൽ അഖിൽ കുമാറിനെ (32) യാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്.
യുവതിയുടെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ വിവരം നെടുമ്പാശേരി പോലീസിന് കൈമാറി. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മസ്ക്കറ്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
രാത്രി പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.