നിമിഷ പ്രിയയുടെ മോചനം: പ്രധാനമന്ത്രിക്കു കെ. രാധാകൃഷ്ണൻ എംപി കത്തു നൽകി
Wednesday, July 9, 2025 8:23 PM IST
തൃശൂർ: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കെ. രാധാകൃഷ്ണൻ എംപി കത്തുനൽകി.
ജൂലൈ 16ന് വധശിക്ഷ നടപ്പാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും ഇനിയും കേന്ദ്രസർക്കാരിന് ഇടപെടാൻ സമയമുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
വിദേശകാര്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്നു കെ. രാധാകൃഷ്ണൻ എംപിയുടെ ഓഫീസ് അറിയിച്ചു.