നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി പണം കൈ​മാ​റാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി പണം കൈ​മാ​റാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി
Thursday, June 20, 2024 5:12 AM IST
ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള പ്രാ​രം​ഭ ച​ര്‍​ച്ച​ക​ൾ​ക്കാ​യി പ​ണം കൈ​മാ​റാ​ൻ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി. പ്രാ​രം​ഭ ച​ര്‍​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള പ​ണം ഇ​ന്ത്യ​ന്‍ എം​ബ​സി വ​ഴി കൈ​മാ​റാ​ൻ അ​നു​മ​തി തേ​ടി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​യാ​ണ് കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​ത്.

പ്രാ​രം​ഭ ച​ര്‍​ച്ച​ക​ൾ തു​ട​ങ്ങ​ണ​മെ​ങ്കി​ൽ നാ​ല്‍​പ്പ​തി​നാ​യി​രം യു​എ​സ് ഡോ​ള​ര്‍ ആ​ദ്യം കൈ​മാ​റ​ണ​മെ​ന്നും അ​ത് എം​ബ​സി വ​ഴി ല​ഭി​ക്കാ​ൻ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രേ​മ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ട​ത്. എം​ബ​സി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണ​മെ​ത്തി​യാ​ൽ, സ​ന​യി​ല്‍ പ്രേ​മ​കു​മാ​രി നി​ര്‍​ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി.

യെ​മ​നി​ലെ നി​യ​മ​പ്ര​കാ​രം കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബം മാ​പ്പ് ന​ല്‍​കി​യാ​ല്‍ പ്ര​തി​ക്ക് ശി​ക്ഷ​യി​ള​വ് ല​ഭി​ക്കും. യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് നി​മി​ഷ​പ്രി​യ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<