യുപിയിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ
Saturday, July 12, 2025 3:21 PM IST
ലക്നോ: യുപിയിലെ ഗോരഖ്പൂരിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡ്(32) ആണ് മരിച്ചത്.
ബിആർഡി മെഡിക്കൽ കോളജ് ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിജി മെഡിക്കൽ വിദ്യാർഥിയായിരുന്നു അഭിഷോ. ഇയാൾ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിക്കുള്ളിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ദുരൂഹതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഗോരക്പൂർ സിറ്റി എസ്പി അഭിനവ് ത്യാഗി പ്രതികരിച്ചു.