പാ​ല​ക്കാ​ട്‌: മാ​രു​തി കാ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട്‌ പൊ​ല്‍​പ്പു​ള്ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​മി​ലീ​ന (നാ​ല്), ആ​ൽ​ഫ്ര​ഡ് (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ ഇ​വ​രു​ടെ അ​മ്മ എ​ൽ​സി മാ​ര്‍​ട്ടി​ന്‍, സ​ഹോ​ദ​രി അ​ലീ​ന (10) എ​ന്നി​വ​ർ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. എ​ൽ​സി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കാ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യ എ​ല്‍​സി ജോ​ലി​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി വീ​ടി​നു​മു​ന്നി​ല്‍ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു.

ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക്ക​ള്‍​ക്കൊ​പ്പം പു​റ​ത്തു​പോ​കാ​നാ​യി കാ​റി​ല്‍​ക്ക​യ​റി സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ തീപി​ടി​ക്കുക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ല്‍​സി​യു​ടെ ഭ​ര്‍​ത്താ​വ് മാ​ര്‍​ട്ടി​ന്‍ ഒ​ന്ന​ര​മാ​സം​മു​മ്പാ​ണ് മ​രി​ച്ച​ത്. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ എ​ല്‍​സി​യും കു​ടും​ബ​വും അ​ഞ്ചു​വ​ര്‍​ഷം മു​ന്‍​പാ​ണ് പൊ​ല്‍​പ്പു​ള്ളി പൂ​ള​ക്കാ​ട്ട് താ​മ​സ​മാക്കി​യ​ത്.

കാ​ല​പ്പ​ഴ​ക്കം സം​ഭ​വി​ച്ച കാ​റി​ൽ ബാ​റ്റ​റി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ച്ച​താ​യി​രി​ക്കാം തീപി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.