ല​ണ്ട​ൻ: ലോ​ര്‍​ഡ്സ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​നാ​യി ഇ​ന്ത്യ പൊ​രു​തു​ന്നു. നി​ല​വി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 261 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ഒ​മ്പ​ത് റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യു​മാ​ണ് ക്രീ​സി​ല്‍.

സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ല്‍.​രാ​ഹു​ലി​ന്‍റെ​യും (100) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ റി​ഷ​ഭ് പ​ന്തി​ന്‍റെ​യും (74) വി​ക്ക​റ്റു​ക​ളാ​ണ് മൂ​ന്നാം ദി​നം ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ സ്കോ​ർ മൂ​ന്ന് വി​ക്ക​റ്റി​ന് 145 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

മൂ​ന്നാം ദി​നം ല​ഞ്ചി​ന് തൊ​ട്ടു​മു​മ്പ് റി​ഷ​ഭ് പ​ന്ത് റ​ണ്ണൗ​ട്ടാ​യ​ത് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ല​ഞ്ചി​നു​ശേ​ഷം സെ​ഞ്ചു​റി തി​ക​ച്ച രാ​ഹു​ല്‍ ഷൊ​യ്ബ് ബ​ഷീ​റി​ന്‍റെ പ​ന്തി​ല്‍ സ്ലി​പ്പി​ല്‍ ജോ ​റൂ​ട്ടി​ന് ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങി. ലോ​ര്‍​ഡ്സി​ല്‍ ര​ണ്ട് സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ വി​ദേ​ശ ഓ​പ്പ​ണ​റാ​ണ് രാ​ഹു​ല്‍.

ബി​ല്‍ ബ്രൗ​ൺ, ഗോ​ര്‍​ഡ​ന്‍ ഗ്രീ​നി​ഡ്ജ്, ഗ്രെ​യിം സ്മി​ത്ത് എ​ന്നി​വ​രാ​ണ് രാ​ഹു​ലി​ന് മു​മ്പ് ലോ​ര്‍​ഡ്സി​ല്‍ ര​ണ്ട് സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ര്‍​മാ​ര്‍. അ​ഞ്ചു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ 120 റ​ൺ​സു​കൂ​ടി നേ​ടി​യാ​ൽ ഇം​ഗ്ല​ണ്ടി​നെ സ്കോ​ർ ഇന്ത്യയ്ക്ക് മ​റി​ക​ട​ക്കാ​നാ​കും.