ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ക്രൊയേഷ്യക്ക് തകർപ്പൻ ജയം
Tuesday, September 9, 2025 6:20 AM IST
സാഗ്രബ്: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മോണ്ടിനെഗ്രോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ക്രൊയേഷ്യക്ക് വേണ്ടി ക്രിസ്റ്റിയാൻ യാക്കിച്ച്, ആൻഡ്രേജ് ക്രമാറിച്ച്, ഇവാൻ പെരിസിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. മോണ്ടിനെഗ്രോ താരം എഡ്വിൻ കുച്ചിന്റെ സെൽഫ് ഗോളും ക്രൊയേഷ്യയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 12 പോയിന്റാണ് ക്രൊയേഷ്യക്കുള്ളത്.