ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
Tuesday, September 9, 2025 9:53 AM IST
ന്യൂഡൽഹി: ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വി.ടി ബൽറാം തന്നെ കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. കെപിസിസി തന്നെ അക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ടി. ബൽറാം അറിയാതെ വന്ന ഒരു പോസ്റ്റാണ് അത്. അദ്ദേഹം അത് അറിഞ്ഞപ്പോൾ തന്നെ പിൻവലിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം കരുത്ത് തെളിയിക്കും. ഇന്ത്യാ സഖ്യത്തിലെ ഒരു വോട്ട് പോലും അസാധു ആവുകയോ ചോർന്നു പോവുകയോ ചെയ്യില്ല. പരമാവധി വോട്ടുകൾ പോൾ ചെയ്യിപ്പിക്കും. ആം ആദ്മിയെ പോലുള്ള പാർട്ടികൾ പിന്തുണ നൽകിയിട്ടുണ്ട്.
പ്രതിപക്ഷത്ത് നിൽക്കുന്ന കക്ഷികളെയും ചേർത്തുനിർത്താൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവർക്കും സ്വീകാര്യമായിട്ടുള്ള സ്ഥാനാർഥിയാണ് ഇന്ത്യ സഖ്യത്തിന്റേതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.