Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആൽബർട്ട് ഐൻസ്റ്റൈനെ നാം ക്ഷണിച്ചു, വൈസ് ചാൻസലറാകാൻ
പ്രമുഖ ചരിത്രകാരൻ പ്രഫ.എ ശ്രീധരമേനോൻ രചിച്ച കേരള സർവകലാശാല ചരിത്രത്തിൽ ആൽബർട്ട് ഐൻസ്റ്റൈനെ തിരുവിതാംകൂർ സർവകലാശാല വൈസ് ചാൻസലറായി ക്ഷണിച്ചതായി വ്യക്തമാക്കുന്നു.
ഐൻസ്റ്റൈൻ ഉൾപ്പെടെ വിഖ്യാതരായ പലരെയും വൈസ് ചാൻസലറായി നിയമിക്കാൻ സർ സിപി പരിഗണിച്ചിരുന്നതായി ചരിത്രകാരൻ എം ജി ശശിഭൂഷണും ആവർത്തിക്കുന്നു. ഐൻസ്റ്റൈനെ ഇവിടേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായി ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലിൽ പ്രഖ്യാപിച്ചതായി പഴമക്കാരിൽനിന്നു കേട്ടിട്ടുണ്ടെന്നും പക്ഷെ ആ ക്ഷണക്കത്ത് കണ്ടെടുക്കാനിയിട്ടില്ലെന്നും ശശിഭൂഷൺ പറയുന്നു.
സരോജ സുന്ദർരാജൻ എഴുതിയ സി പി രാമസ്വാമി അയ്യരുടെ ജീവചരിത്രത്തിലും ഐൻസ്റ്റൈനെ ക്ഷണിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. കേരള സർവകലാശാല ഒൗദ്യോഗിക വെബ് സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മഹാപ്രതിഭ എന്നു ലോകം വാഴ്ത്തുന്ന ആൽബർട്ട് ഐൻസ്റ്റൈൻ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ദിവാന്റെ ക്ഷണം സ്വീകരിച്ചു വന്നിരുന്നെങ്കിൽ അതൊരു സംഭവമായിരുന്നേനെ. കേരള സർവകലാശാലയായി പരിണമിച്ചിരിക്കുന്ന തിരുവിതാകൂർ സർവകലാശാലയിൽ മാസം ആറായിരം രൂപ എന്ന മുന്തിയ ശന്പളം വാഗ്ദാനം ചെയ്ത് ഐൻസ്റ്റൈനെ വൈസ് ചാൻസലറായി നിയമിക്കാൻ കലാശാലയുടെ സ്ഥാപകനായ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമയോട് ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിർദേശിച്ചതായാണ് ചരിത്രമൊഴി. കഥയുടെ പൊരുളിനു തെളിവായി ആ ക്ഷണക്കത്തും മറുപടിക്കത്തും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പ്രമുഖ കേരള ചരിത്രകാരൻമാരെല്ലാം അതു ശരിയെന്നു തന്നെ ആവർത്തിക്കുന്നു.
1937 നവംബർ ഒന്നിന് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമ ചാൻസലറും മഹാറാണി സേതു പാർവതി ഭായി പ്രൊ വൈസ് ചാൻസലറും ദിവാൻ സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായിരുന്നു. ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ചെലവഴിച്ചിരുന്നതെന്ന് അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ സാക്ഷ്യപ്പെടുത്തുന്പോൾ ഐൻസ്റ്റൈനെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല.
വന്നിരുന്നെങ്കിൽ കഥ മാറിയേനെ
നാട് വളരാനും പെരുമ കേൾപ്പിക്കാനുമുള്ള മഹാരാജാവിന്റെ മോഹത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായി ടൈം വാരിക തെരഞ്ഞെടുത്ത ആൽബർട്ട് ഐൻസ്റ്റൈനെ ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാകൂറിലേക്കു വരാനുള്ള ക്ഷണക്കത്ത് കപ്പൽ കയറി പോയത്. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകി 1921ൽ ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയമം വികസിപ്പിച്ചതിന് ഫിസിക്സ് നൊബേൽ പുരസ്കാരം നേടിയ ആൽബർട്ട് ഐൻസ്റ്റൈൻ വന്നിരുന്നെങ്കിൽ കേരളം ഒരു പക്ഷെ ഓസ്ക്ഫഡും കേംബ്രിഡ്ജും പോലെ വിഖ്യാതമാകുമായിരുന്നു.
പ്രഫസറും
വൈസ് ചാൻസലർ പദവി അലങ്കരിക്കാൻ മാത്രമായിരുന്നില്ല സർവകലാശാലയിൽ പ്രഫസറായി സേവനം ചെയ്യാൻ കൂടിയാണ് ഐൻസ്റ്റൈനെ ക്ഷണിച്ചതെന്ന് പ്രമുഖ ചരിത്രകാരൻ പ്രഫ. എ.എസ് മേനോൻ തിരുവിതാകൂർ സർവകലാശാല ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു ദിവാൻ സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ എന്ന സി പി രാമസ്വാമി അയ്യർ.
കാലത്തിന്റെ വിമർശനം എത്രയുണ്ടായെങ്കിലും തിരുവിതാംകൂറിന്റെ ആധുനി ക വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ സർ സിപിയുടെ കാര്യശേഷിയും ഭരണപാടവവും ആർക്കും വിസ്മരിക്കാവുന്നതല്ല. മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറൽ, മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചശേഷമാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ദിവാനായി സി പി നിയമിതനായത്. ദിവാൻ പദവിയിരിക്കെ സി പി രാമസ്വാമി അയ്യർ മാസം നാലായിരം രൂപ പ്രതിഫലം പറ്റുന്ന കാലത്താണ് ഐൻസ്റ്റൈന് ആറായിരം രൂപ മാസശന്പളം കൊടുക്കാൻ താൽപര്യപ്പെട്ടതെന്നത് മഹാരാജാവിന് നാടിനോടും പ്രജകളോടുമുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവുതന്നെ.
ദീർഘവീക്ഷകനായിരുന്ന സിപി തിരുവിതാകൂർ സർവകലാശാലയിൽ പിൽക്കാല നൊബേൽ പ്രൈസ് ജേതാവ് ഉൗർജതന്ത്രജ്ഞൻ സി വി രാമൻ, പണ്ഡിതശ്രേഷ്ഠനും പ്രഥമ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണൻ, പ്രശസ്ത ഉൗർജതന്ത്രജ്ഞിൻ മേഘ്നാഥ് സാഹ എന്നിവരെ പ്രൊ വൈസ് ചാൻസലറാകാൻ ക്ഷണിച്ചിരുന്നതായി ചരിത്രകാരൻ എ ശ്രീധരമേനോൻ പറയുന്നു. ഇവരാരും ക്ഷണം സ്വീകരിച്ചില്ല എന്നതു ചരിത്രം.
സ്നേഹപൂർവം നിരസിച്ചു
ആധുനിക ഈർജതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഐൻസ്റ്റൈൻ മഹാരാജാവിന്റെ ക്ഷണം സ്നേഹപൂർവം നിരസിക്കുകയും പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലെ പ്രിൻസ്ടോണ്‍ സർവകലാശാലയിലേക്കു പോയി എന്നതുമാണ് ചരിത്രം. ജർമൻ യഹൂദ വംശജനായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന് അന്ന് അമേരിക്കയെ കൈയൊഴിയാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു.
ഐൻസ്റ്റൈന്റെ ഹിറ്റ്ലർ വിരോധമായിരിക്കാം തിരുവിതാംകൂറിനു നഷ്ടവും അമേരിക്കയ്ക്ക് നേട്ടവുമായത്. സ്വന്തം വംശത്തെ കൂട്ടക്കൊല ചെയ്തതിൽ ഐൻസ്റ്റൈൻ ഹിറ്റ്ലറെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ജർമനിയിലെ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കുകയായിരുന്ന ഐൻസ്റ്റൈൻ 1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ അമേരിക്കൻ സന്ദർശനത്തിലായിരുന്നു.
ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. പിൽക്കാലത്താണ് തിരുവിതാംകൂറിന്റെ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള ക്ഷണം നിരസിക്കുകയും അമേരിക്കയിലെ പ്രിൻസ്റ്റണ്‍ സർവകലാശാലയിൽ പ്രവേശിച്ച് 1940ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചതും. 1952 ൽ ഇസ്രയേലിന്റെ പ്രസിഡന്റ് പദവിയിലേക്ക് ആൽബർട്ട് ഐൻസ്റ്റൈനെ ക്ഷണിച്ചുവത്രെ. എന്നാൽ ആ പദവിയും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. തനിക്ക് കണക്കും ഫിസിക്സും മാത്രമേ അറിയൂ എന്നും മനുഷ്യരെ ഭരിക്കാനുള്ള രാഷ്ട്രീയം അറിയില്ലെന്നുമായിരുന്നു ഐൻസ്റ്റൈന്റെ മറുപടി.
റെജി ജോസഫ്
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ വായ

ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ
തബലയിലെ താളവിസ്മയം
ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്‍പത
പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്‍പ് അജിത്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബ
വസന്തമേ, പൂമഴ പൊഴിക്കൂ...
പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങ
"12'ലെ പാട്ടച്ചന്മാർ
ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തെക്കുറിച്ച്. ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷ
പ്രണയം പൂക്കുന്ന വിരൽത്തുന്പ്
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാ
ആഹാ! എജ്ജാതി പാട്ട്!!
ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങ
നിറങ്ങൾ പടർന്ന പോരാട്ടം
വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയേ
What’s up? ഒരു പാട്ടുണ്ട്!
എന്നും പാട്ടിന്റെ പൂമഴയുണ്ടാകാറുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പേമാരിയും പ്രളയവും വീണ്ടുമെത്തിയതോടെ ഒന്നു നിശബ്ദമായി.
Latest News
ഡൽഹിയിൽ 43 പേർ വെന്തു മരിച്ച കെട്ടിടത്തിൽ വീണ്ടും തീപിടിത്തം
തെലുങ്കാനയിലെ പോലീസ് വെടിവയ്പ്: ഹർജി ബുധനാഴ്ച പരിഗണിക്കും
സ്വർണ വിലയിൽ മാറ്റമില്ല
മുസഫർപുർ പെൺകുട്ടിയുടെ നില അതീവ ഗുരുതരം
കർണാടക: ജനവിധി അംഗീകരിക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top