ഹായ്... ഞാൻ പെന്നി ബ്ലാക്ക്
സു​ഹൃ​ത്തു​ക്ക​ളെ ക്രി​സ്മ​സ്
ആ​ശം​സ​ക​ൾ,
ഞാ​ൻ പെ​ന്നി ബ്ലാ​ക്ക്, ലോ​ക​ത്തി​ലെ ആ​ദ്യത്തെ ​ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ൽ സ്റ്റാ​മ്പ്. ബ്രി​ട്ടീ​ഷ് സ്കൂ​ൾ ടീ​ച്ച​റാ​യ റോ​ള​ണ്ട് ഹി​ൽ ആ​ണ് 1840 മേ​യ് 6ന് ​എ​നി​ക്ക് രൂ​പം ന​ൽ​കി​യ​ത്. എ​ന്നെ ഓ​ർ​മി​ക്കാ​നാ​യി നാ​ളി​തു​വ​രെ ബ്രി​ട്ടീ​ഷ് ഗ​വ​ൺ​മെന്‍റ് രാ​ജ്യ​ത്തി​ന്‍റെ പേ​ര് സ്റ്റാ​മ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​റി​ല്ല പ​ക​രം എ​ന്‍റെ രൂ​പ​രേ​ഖ​യാ​ണ് സ്റ്റാ​മ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ക്രി​സ്മ​സ് സ്റ്റാ​മ്പു​ക​ളെ കു​റി​ച്ചാ​ണ്. ബ​ത്‌ലഹേ​മി​ൽ ഭൂ​ജാ​ത​നാ​യ യേ​ശു​വി​നെ ജ​ന്മ​ദി​നാ​ഘോ​ഷ​മാ​ണ് ക്രി​സ്മ​സ്. കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന ലോ​ക​ര​ക്ഷ​ക​ന്‍റെ ഓ​ർ​മ സ്റ്റാ​മ്പു​ക​ളി​ലൂ​ടെ ഞാ​ൻ നി​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്താം.

നാ​ലാം നൂ​റ്റാ​ണ്ടി​ൽ, എ.​ഡി 336ൽ, ​റോ​മി​ലാ​ണ് ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ന്ന​ത്. ഡി​സം​ബ​ർ 25ന് ​ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്നു എ​ന്ന കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് പോ​പ്പ് ജൂ​ലി​യ​സ് ഒ​ന്നാ​മ​നാ​ണ്. ലോ​കം മു​ഴു​വ​ൻ ഇ​ന്ന് ഡി​സം​ബ​ർ 25ന് ​ക്രി​സ്മ​സ് കൊ​ണ്ടാ​ടു​ന്നു.

1843 ൽ ​സ​ർ ഹെ​ൻറി കോ​ൾ ആ​ദ്യ​മാ​യി ക്രി​സ്മ​സ് കാ​ർ​ഡ് ല​ണ്ട​നി​ൽ പു​റ​ത്തി​റ​ക്കി. 1810 ലാ​ണ് സാ​ന്താ​ക്ലോ​സ് അ​പ്പൂ​പ്പ​ന് രൂ​പം​ ന​ൽ​കി​യ​ത്. മീ​റ ബി​ഷ​പ്പ് സെ​നന്‍റ് നി​ക്കോ​ളാ​സ് ആ​ണ് പാ​വ​ങ്ങ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ക എ​ന്ന ആ​ശ​യം ക്രി​സ്മ​സ് നാ​ളി​ൽ തു​ട​ങ്ങി​യ​ത്.

റെ​യി​ൻ​ഡി​യ​ർ വ​ലി​ക്കു​ന്ന സ്ളെ​ഡ്ജി​ലേ​റി സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന സാ​ന്താ​ക്ലോ​സ് അ​പ്പൂ​പ്പ​ൻ കു​ഞ്ഞു​മ​ന​സുക​ളി​ൽ ക്രി​സ്മ​സി​ന്‍റെ സ്വ​പ്ന​മാ​ണ്. 2008 ഡി​സം​ബ​റി​ൽ കാ​ന​ഡ ഔ​ദ്യോ​ഗി​ക​മാ​യി പൗ​ര​ത്വം ന​ൽ​കി ആ​ദ​രി​ച്ചു. കാ​ന​ഡ​യു​ടെ ഉ​ത്ത​ര​മേ​ഖ​ല​യി​ൽ സാ​ന്താ​ക്ലോ​സ് വ​സി​ക്കു​ന്നു എ​ന്ന സ​ങ്ക​ല്പ​ത്തി​ലാ​ണ് പൗ​ര​ത്വം ന​ൽ​കി​യ​ത്. പോ​സ്റ്റ​ൽ കോ​ഡ് 'Ho Ho Ho'. സാ​ന്താ​ക്ലോ​സി​നെ അ​ഡ്ര​സ് താ​ഴെ പ​റ​യു​ന്ന​താ​ണ്
സാ​ന്താ​ക്ലോ​സ്
നോ​ർ​ത്ത് പോ​ൾ
കാ​ന​ഡ Ho Ho Ho
എ​ല്ലാ​വ​ർ​ഷ​വും ക്രി​സ്മ​സ് നാ​ളി​ൽ 15 ല​ക്ഷ​ത്തി​ല​ധി​കം ക​ത്തു​ക​ൾ ഈ ​അ​ഡ്രസിൽ ല​ഭി​ക്കാ​റു​ണ്ട്. ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഇ​വയ്​ക്കെ​ല്ലാം ക​നേ​ഡി​യ​ൻ പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ മ​റു​പ​ടി ന​ൽ​കാ​റു​മു​ണ്ട്.

നി​ങ്ങ​ൾ കേ​ര​ളീ​യ​ർ ഭാ​ഗ്യ​വാ​ന്മാ​രാ​ണ് . 2014 ഡി​സം​ബ​ർ 27ന് ​തൃ​ശൂ​രി​ൽ 18,112 സാ​ന്താ​ക്ലോ​സ് വേ​ഷ​ധാ​രി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. 1843 ചാ​ൾ​സ് ഡി​ക്ക​ൻ​സ് എ​ഴു​തി​യ ക​ഥ​യു​ടെ പേ​രാ​ണ് ക്രി​സ്മ​സ് കാരൾ. കൂടുതൽ അർഥവത്തായ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇത് നിമിത്തമായി. മ​നോ​ഹ​ര​മാ​യ ഒ​രു ക്രി​സ്മ​സ് ട്രീ ​എ​ന്ന ആ​ശ​യം ആ​രം​ഭി​ച്ച​ത് എ​സ്റ്റോ​ണി​യ ലാ​ത്വി​യ മേ​ഖ​ല​ക​ളി​ലാ​ണ്.

ക​നേ​ഡി​യ​ൻ പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ 1898ൽ ബ്രി​ട്ടീ​ഷ് കോ​ള​നി​യി​ലെ റൈ​റ്റ് സ്റ്റാ​മ്പ് ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ലോ​ക മാ​പ്പ് ഉ​ള്ള സ്റ്റാ​മ്പ് ഇ​റ​ക്കു​ക​യും ബ്രി​ട്ടീ​ഷ് കോ​ള​നി​ക​ൾ ചു​വ​ന്ന നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​. ഇത് ആ​ദ്യ​ത്തെ ക്രി​സ്മ​സ് സ്റ്റാ​മ്പാ​ണ്.

1937ൽ ഓ​സ്ട്രി​യ ക്രി​സ്മ​സ് സ​ന്ദേ​ശം അ​ട​ങ്ങു​ന്ന 2 സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി. ഇ​തി​ൽ റോ​സാ​പു​ഷ്പ​ങ്ങ​ളും 12രാ​ശി ചി​ഹ്ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 1943ൽ ഹ​ങ്ക​റി 3 ക്രി​സ്മ​സ് സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി. ഒന്നാമത്തേതിൽ ഇ​ട​യ​ന്മാ​ർ​ക്ക് ല​ഭി​ച്ച സ​ന്ദേ​ശ​വും ര​ണ്ടാ​മ​ത്തേ​തി​ൽ യേ​ശു​വിന്‍റെ ജ​ന​ന​വും മൂ​ന്നാ​മ​ത്തേ​തി​ൽ 3 രാ​ജാ​ക്ക​ന്മാ​രു​ടെ സ​ന്ദ​ർ​ശ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

പ​രു​ത്തി 951, ക്യൂ​ബ് റോം 1954, ഹെ​യ്ത്തി 1955, സ്പെ​യി​ൻ ആ​ൻ​ഡ് ല​ക്സം​ബ​ർ​ഗ് 1957, ഓ​സ്ട്രി​യ കൊ​റി​യ 1962, അ​മേ​രി​ക്ക 1966, ബ്രി​ട്ട​ൺ 1995, പാ​ല​സ്തീ​ൻ 2008, ഇ​ന്ത്യ എ​ന്നി​വ​ർ ക്രി​സ്മ​സ് സ്റ്റാ​മ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു​. ചു​രു​ക്കം ചി​ല മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഇ​ന്ന് ക്രി​സ്മ​സ് സ്റ്റാ​മ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​മ്പ് ക​ള​ക്ഷ​ൻ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ഇ​ന്ന് ക​ട​ലാ​സി​ൽ അ​ല്ലാ​ത്ത വ​സ്തു​ക്ക​ളി​ലും സ്റ്റാ​മ്പ് ഇ​റ​ക്കാ​റു​ണ്ട്.

സ്റ്റാ​മ്പു​ക​ൾ കൂ​ടു​ത​ൽ മ​നോ​ഹ​ര​വും പു​തു​മ​യു​ള്ള​തും ആ​ക്കു​വാ​ൻ ഈ ​വ​ർ​ഷം മു​ത​ൽ മ​ണ​മു​ള്ള സ്റ്റാ​മ്പു​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. മ​ധു​ര​നാ​ര​ങ്ങ​യു​ടെ മ​ണ​മു​ള്ള സ്റ്റാ​മ്പു​ക​ൾ എ​സ്തോ​ണി​യ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. ഇ​ഞ്ചി​യു​ടെ മ​ണ​മു​ള്ള സ്റ്റാ​മ്പ് ഐസ്‌ലൻ​ഡ് പു​റ​ത്തി​റ​ക്കി. ഗ്രീ​ൻ​ലാ​ൻ​ഡ് ക​റു​വ​പ്പ​ട്ട​യു​ടെ മ​ണ​മു​ള്ള സ്റ്റാ​മ്പ് ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു. ഈ​വ​ർ​ഷ​ത്തെ ആ​ദ്യ ക്രി​സ്മ​സ് സ്റ്റാ​മ്പ് അ​യർല​ൻ​ഡ് പു​റ​ത്തി​റ​ക്കി.

ലോ​ക​ത്തി​ലെ ക്രി​സ്മ​സ് സ്റ്റാ​മ്പു​ക​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് യേ​ശു​വിന്‍റെയും മാ​താ​വി​ന്‍റെ യും ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ലോ​ക​പ്ര​സി​ദ്ധ പെ​യി​ന്‍റിംഗു ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​ൽ ക്രി​സ്മ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ​വി​ഷ​യ​ങ്ങ​ൾ ഉ​ണ്ട് മ​ഡോ​ണ​യും ഉ​ണ്ണി ഈ​ശോ​യും സാ​ന്താ​ക്ലോ​സ് ക്രി​സ്മ​സ് ട്രീ ​ക്രി​സ്മ​സ് ച​രി​ത്രം എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ഇ​തി​ൽ ചി​ല​താ​ണ്.

ഞാ​ൻ പെ​ന്നി ബ്ലാ​ക്ക്. ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​വാ​ൻ ഞാ​ൻ ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​വു​ക​യാ​ണ്. സ്റ്റാമ്പു​ക​ളെ കു​റി​ച്ച് ഞാ​ൻ എ​ഴു​തി​യ​ത് വാ​യി​ക്കാ​ൻ കാ​ണി​ച്ച താ​ൽ​പ്പ​ര്യ​ത്തി​നു ന​ന്ദി, വീ​ണ്ടും ന​മ്മ​ൾ കാ​ണും മ​റ്റൊ​രു അ​വ​സ​ര​ത്തി​ൽ. എ​ല്ലാ​വ​ർ​ക്കും ന​ന്മ നി​റ​ഞ്ഞ ഐ​ശ്വ​ര്യ​പൂ​ർ​ണമാ​യ ക്രി​സ്മ​സ് ആ​ശം​സി​ക്കു​ന്നു.