നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത് തി​ര​ക്കേ​റി​യ റോ​ഡി​ൽ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, December 17, 2019 1:55 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ചെ​റു​വി​മാ​നം തി​ര​ക്കേ​റി​യ റോ​ഡി​ൽ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഫോ​ണി​ക്സി​ലെ ഡീ​ർ വാ​ലി എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് പേ​രാ​ണ് ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​ന​ഗ​ര​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ന് ത​ക​രാ​റ് സം​ഭ​വി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. റോ​ഡി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് ഈ ​വി​മാ​നം വീ​ണ​ത്.

വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.