"തനി രാജസ്ഥാന് കോഹ്ലി'; വിസ്മയിപ്പിച്ച് ഒരു കലാകാരന്
Thursday, April 20, 2023 3:56 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ അറിയാത്തവര്‍ ആരുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗിന് ഇന്ത്യയില്‍ മാത്രമല്ല ആരാധകര്‍. നിലവില്‍ ഐപിഎല്ലില്‍ ബംഗളൂര് റോയല്‍ ചലഞ്ചേഴ്സിനായി കളിക്കുകയാണദ്ദേഹം.
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ "റൂറല്‍ രാജസ്ഥാനി കോഹ്ലിയാണ് ചര്‍ച്ച. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ പരമ്പരാഗത രാജസ്ഥാനി വസ്ത്രത്തില്‍ വിരാട് കോഹ്ലി എങ്ങനെയിരിക്കുമെന്നാണുള്ളത്.
അതുല്യമായ മേക്കോവറുകള്‍ നല്കുന്ന തേജു ജംഗിദ് എന്ന കലാകാരനാണ് കോഹ്ലിയെ ഇത്തരത്തില്‍ വരച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ അദ്ദേഹം കോഹ്ലിയുടെ ഒരു ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണുള്ളത്.
ചുവന്ന നിറമുള്ള തലപ്പാവും വെള്ള കുര്‍ത്തയും നീളന്‍ മീശയുമൊക്കെ ഇദ്ദേഹം വരച്ചുചേര്‍ക്കുന്നു. ഫലത്തില്‍ ഒടുവിലായി കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഒരു രാജസ്ഥാന് കോഹ്ലി തെളിയുകയാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. "അദ്ഭുതകരം ശരിക്കും രാജസ്ഥാനിയായി മാറി അദ്ദേഹം' എന്നാണൊരാള്‍ കുറിച്ചത്.