"നമസ്തേ'; ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് യോഗ ചെയ്യുന്ന കാഴ്ച
Monday, September 25, 2023 11:54 AM IST
യോഗ എന്നത് നിലവില്‍ പലരും തങ്ങളുടെ ജീവിത്തിന്റെ ഭാഗമാക്കിയിരിക്കുകയാണല്ലൊ. തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യത്തിനും മനസമാധാനത്തിനും ഉതകുന്ന ഒരു കാര്യമെന്ന നിലയില്‍ യോഗയുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്.
അനേകം രാജ്യങ്ങളിലുള്ളവര്‍ പോലും ഈ രീതിയെ ഇപ്പോള്‍ തങ്ങളുടെ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു.
എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയിലും നിറഞ്ഞ യോഗ അഭ്യാസം അല്പം വ്യത്യസ്തമായിരുന്നു. കാരണം ഈ യോഗ ചെയ്തത് മനുഷ്യര്‍ അല്ലായിരുന്നു. മറിച്ച് റോബോട്ടുകള്‍ ആയിരുന്നു. ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് ആണ് ഇത്തരത്തില്‍ യോഗ ചെയ്തത്.
ഒരു കാലില്‍ നില്‍ക്കുകയും കൈകാലുകള്‍ നീട്ടുകയും ഒക്കെ നല്ല വഴക്കത്തോടെ റോബോട്ടുകള്‍ പ്രകടിപ്പിക്കുന്നു. എക്സില്‍ ഹിറ്റായി തീര്‍ന്ന ഇതിന്റെ ദൃശ്യങ്ങള്‍ക്ക് നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി.
ടെസ്ലയുടെ സിഇഒ എലോണ്‍ മസ്ക് "പുരോഗമനം' എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. "അവിശ്വസനീയമായ മുന്നേറ്റമാണിത്. അസാധാരണമായ പ്രവൃത്തി' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.