നടന്നു പോകുന്പോൾ വെറുതെ ഒന്നു തൊട്ടു; പിടിച്ചു നിർത്തി അപ്പോൾ തന്നെ ഒന്നു കൊടുത്തു
Wednesday, April 30, 2025 12:34 PM IST
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ഓരോ ദിവസവും പല തരത്തിലുള്ള അവബോധങ്ങളും പ്രചരണങ്ങളും നടത്തുന്പോഴും അവർക്കെതിരെയുള്ള അതിക്രമങ്ങൾക്കൊന്നും ഒരു കുറവുമില്ല. അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ ഇത് വ്യക്തമാണ്. പക്ഷേ, അതിൽ പ്രതികരിക്കുന്ന യുവതിയെയും കാണാം.
ഒരു യുവതി വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി തയ്യാറെടുക്കുകയാണ്. അപ്പോൾ അതുവഴി ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അവൻ പടികൾ കയറി പോകുന്നതിനിടയ്ക്ക് ഈ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുന്നു. എന്നിട്ട് ഒന്നുമറിയാത്ത പോലെ പടികള്‍ കയറുന്നു. പെട്ടന്ന് പെൺകുട്ടി അയാളുടെ കൈയിൽ പിടിച്ചു നിർത്തി എന്താണ് ചെയ്തതെന്നു ചോദിക്കുകയും അവന്റെ മുഖത്തിന് ഒരടി കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
മാൻസി മഞ്ജു സതീഷ് എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അവർ താമസിക്കുന്ന ഇടത്തു തന്നെയാണ് ഈ സംഭവം നടക്കുന്നത്. മാൻസി തന്നെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഉടനടിയുള്ള അവളുടെപ്രതികരണത്തെ പലരും അഭിനന്ദിച്ചു.
ഈ സംഭവത്തിനുശേഷം യുവതി തെളിവുകളുമായി യുവാവിന്റെ വീട്ടിൽ ചെന്നപ്പോൾ അവർ പറഞ്ഞത് അദ്ദേഹം ഒരു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ്. തന്റെ വസ്ത്രധാരണത്തെക്കുറിച്ചും അർ പറയുന്നുണ്ട്. വസ്ത്രധാരണം നോക്കി വിധിക്കുന്ന ഒരു സമൂഹത്തെയോർത്ത് ലജ്ജ തോന്നുന്നു. ഞാൻ സാരിയോ കുർത്തയോ ആയിരുന്നു ധരിച്ചിരുന്നതെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നെന്നും അവൾ പറയുന്നു.