നാല് കാലുള്ള സ്കൂട്ടർ മോഷ്ടാവ്
Saturday, May 3, 2025 11:25 AM IST
പലതരത്തിലുള്ള മോഷ്ടാക്കളെ കണ്ടിട്ടുണ്ടാകും. പക്ഷേ, ഇതുപോലൊരു മോഷ്ടാവിനെ കാണുന്നത് ആദ്യമായിരിക്കും. സിസിടിവിയിൽ കള്ളന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്തായാലും വീഡിയോ വൈറലാണ്.
കള്ളൻ കാളയാണ്. മോഷ്ടിക്കുന്ന വസ്തു ഒരു സ്കൂട്ടറും. കാളയ്ക്ക് എന്തിനാ സ്കൂട്ടർ എന്നാകും ചിന്തിക്കുന്നത്. എന്തായാലും കണ്ടതല്ലേ എടുത്തേക്കാം എന്നു കരുതിയാമെന്നു തോന്നുന്നു കാള സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചത്.
എക്സ് പ്ലാറ്റ്ഫോമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. . ഋഷികേശിലെ സ്കൂട്ടർ മോഷണ കേസ് വ്യത്യസ്തമാണ്. തെരുവുകളിൽ അലഞ്ഞുതിരിയുന്ന അലഞ്ഞുതിരിയുന്ന കാളകൾക്ക് പോലും ബൈക്കുകളും സ്കൂട്ടറുകളും ഇഷ്ടമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ നാല് കാലുകളുള്ള ഒരു 'കള്ളൻ' പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പാർക്ക് ചെയ്തിരിക്കുന്ന ഒരു സ്കൂട്ടറിനടുത്തേക്ക് നടന്നുവരുന്നു, എന്തോ മനസ്സിൽ തോന്നിയതുപോലെ! നിമിഷങ്ങൾക്കുള്ളിൽ, കാള അതിന്റെ മുൻകാലിൽ വാഹനം നീക്കുന്നു. കാളയ്ക്ക വാഹനത്തെ 100 മീറ്റർ നീക്കാൻ പോലും കഴിഞ്ഞു. റോഡരികിലേക്ക് തിരിയുമ്പോൾ വാഹനം പെട്ടെന്ന് നിന്നു. അതോടെ കാള വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.