അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ഇ​ന്ത്യ​ൻ വി​വാ​ഹ​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ആ ​വീ​ഡി​യോ ത​രം​ഗ​മാ​കു​ന്ന​തി​നു പി​ന്നി​ൽ ദ​മ്പ​തി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​മോ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളോ അ​ല്ല. മ​റി​ച്ച് വ​ധു​വി​ന്‍റെ കു​ടും​ബം വ​ര​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കി​യ അ​വി​ശ്വ​സ​നീ​യ​വും ആ​ഡം​ബ​ര​പൂ​ർ​ണ്ണ​വു​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്.

വ​ധു​വി​ന്‍റെ കു​ടും​ബം വ​ര​ന് 15.65 കോ​ടി രൂ​പ​യു​ടെ പെ​ട്രോ​ൾ പ​മ്പ്, ഭൂ​മി, വെ​ള്ളി എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന ച​ട​ങ്ങി​നി​ടെ മൈ​ക്രോ​ഫോ​ണു​മാ​യി ഒ​രാ​ൾ സ​മ്മാ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സോ​നു അ​ജ്മീ​ർ (@sr_sonu_ajmer_) ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വ​ധു​വി​ന്‍റെ കു​ടും​ബം വ​ര​ന്‍റെ കു​ടും​ബ​ത്തി​ന് മൂ​ന്ന് കി​ലോ​ഗ്രാം വെ​ള്ളി, ഒ​രു പെ​ട്രോ​ൾ പ​മ്പി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം, ഒ​രു ഏ​ക്ക​റി​ൽ അ​ധി​കം ഭൂ​മി എ​ന്നി​വ ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ഈ ​സ​മ്മാ​ന​ങ്ങ​ളു​ടെ ആ​കെ മൂ​ല്യം ഏ​ക​ദേ​ശം 15.65 കോ​ടി രൂ​പ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

വീ​ഡി​യോ ഇ​തി​ന​കം 1.9 ദ​ശ​ല​ക്ഷം ലൈ​ക്കു​ക​ൾ നേ​ടി​ക്ക​ഴി​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ല​രും വി​മ​ർ​ശി​ക്കു​ക​യും ചി​ല​ർ പോ​സ്റ്റീ​വാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.


വ​ധു​വി​ന്‍റെ കു​ടും​ബം ഇ​ത്ര​യ​ധി​കം സ​മ്പ​ത്ത് ദാ​നം ചെ​യ്യു​മ്പോ​ൾ വി​വാ​ഹം പോ​ലും ആ​വ​ശ്യ​മാ​ണോ എ​ന്ന് ഒ​രാ​ൾ ത​മാ​ശ​യാ​യി ചോ​ദി​ച്ചു. ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് വ​ധു​വി​ന് സ്വ​ത​ന്ത്ര​മാ​യി ഒ​രു ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​മാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞ​വ​രും ഉ​ണ്ട്. വ​ധു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​ൻ സ​ഹോ​ദ​രി​ക്കും അ​യാ​ളു​ടെ മ​രു​മ​ക്ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഒ​രു പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ ആ​ചാ​ര​മാ​യ ഭാ​ത് ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​പ്ര​വൃ​ത്തി എ​ന്ന് മ​റ്റൊ​രാ​ൾ വി​ശ​ദീ​ക​രി​ച്ചു.