നിധി കാക്കാനിരിക്കുന്ന ഭൂതമോ? ഇങ്ങനെയൊന്നും പറ്റിക്കല്ലെന്നു വിമർശനം
Saturday, May 10, 2025 12:33 PM IST
നിധി കാക്കുന്ന ഭൂതത്തെക്കുറിച്ച് കേട്ടിട്ടില്ലേ.സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ നിധി കാക്കാനിരിക്കുന്ന പാന്പിനെയാണ് കാണുന്നത്. പണ്ടത്തെ കഥകളിലൊക്കെ ഇങ്ങനെ നിധി കാക്കാനിരിക്കുന്ന പാന്പുകളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ടാകും. പക്ഷേ, നേരിട്ട് കാണുന്പോൾ ആരും ഒന്നു ഞെട്ടു.
ഒരാൾ മെറ്റൽഡിറ്റക്റ്റർ ഉപയോഗിച്ച് മണ്ണിനടിയിൽ പരിശോധന നടത്തുന്നതും ഒരു പെട്ടി കണ്ടെത്തുന്നതും അത് തുറക്കുന്പോൾ ഒരു പാന്പ് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്.
എന്തായാലും സംഭവം വൈറലാകുകയും നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. ഒരാൾ മെറ്റൽഡിറ്റക്റ്റർ ഉപയോഗിച്ച് കരിങ്കല്ലുകൾക്കിടയിലൂടെ പരിശോധിക്കുകയാണ്. പെട്ടന്ന് ഡിറ്റക്റ്ററിൽ നിന്നും ശബ്ദം കേൾക്കുകയും അവിടെ പരിശോധിക്കാം എന്നു തീരുമാനിക്കുകയുമാണ്.
കല്ലൊക്കെ മാറ്റി പതിയെ കുഴിച്ചു നോക്കുന്പോൾ ഒരു മരത്തിന്റെ പെട്ടി കാണുന്നു. പെട്ടി തുറക്കുന്പോൾ ആദ്യംപുറത്തേക്കു വരുന്നത് ഒരു പാന്പാണ്. വീഡിയോ കാണുന്നവരെയും ഭയപ്പെടുത്തുന്നതാണ് ഈ ദൃശ്യം.
പിന്നീട് പെട്ടിക്കുള്ളിലേക്കു നോക്കുന്പോൾ പഴയകാല നാണയങ്ങൾ ധാരാളം കാണാം. ഇതിനിടയിൽ വീഡിയോ എടുക്കന്ന കാമറയ്ക്കു നേരെ പാന്പ് ചീറി വരുന്നതൊക്കെ കാണിക്കുന്നുണ്ട്. ഇതൊക്കെ കാണുന്പോൾ തോന്നുന്നത് നിധി കാക്കാനിരിക്കുന്നതാണ് പാന്പെന്ന്. വീഡിയോ വൈറലായെങ്കിലും നിരവധിപ്പേരാണ് ഇതിനു വിമർശനമുന്നയിക്കുന്നത്.
ഇങ്ങനെ ആളുകളെ പറ്റിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ എന്തിനു പോസ്റ്റ് ചെയ്യുന്നുവെന്നാണ് @_.archaeologist എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനോട് കാഴ്ച്ചക്കാർ ചോദിക്കുന്നത്.