സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. മിക്കപ്പോഴും മൃഗങ്ങളുടെ വീഡിയോകളാണ് ഇത്തരത്തില്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാറുള്ളത്.

അടുത്തിടെ എംഎസ്പി ഫിഫ്ത്ത് ഡിസ്ട്രിക് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നെറ്റീസണ്‍ ചര്‍ച്ചയാക്കിയിരുന്നു.

ദൃശ്യങ്ങളില്‍ ഒരു റോഡിലൂടെ പോകുന്ന കുറേ വാഹനങ്ങള്‍ കാണാം. അവയിലൊന്നിന്‍റെ കാമറയില്‍ റോഡ് അതിവേഗം മുറിച്ചു കടക്കുന്ന കുറേ മാനുകളേയും കാണാനാകും. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മാനുകള്‍ നന്നേ കഷ്ടപ്പെട്ടാണ് അപ്പുറത്തേക്ക് പോകുന്നത്.

അവയിലൊരെണ്ണം ഒരു കാറിന് മുകളിലൂടെ ചാടുകയാണ്. ഏതായാലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്‍റുകള്‍ ഇടുന്നുണ്ട്.

മാനുകള്‍ക്ക് ജീവഹാനി സംഭവിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മാന്‍ നിങ്ങളുടെ പാത മുറിച്ചുകടക്കുകയാണെങ്കില്‍ നിയന്ത്രിത ബ്രേക്കിംഗ് പ്രയോഗിക്കുക എന്നാണ് ഒരു കമന്‍റ്.