"എം.എസ്. ധോണി ഫ്രം 2040'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ടൈം ട്രാവല്‍ വീഡിയോ
Wednesday, May 10, 2023 11:52 AM IST
ഏറെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണല്ലൊ എം.എസ്. ധോണി. ലോകകപ്പുകള്‍ അടക്കം ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വലിയതാണ്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഭാഗമാണ്.
ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വേറിട്ട വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ദൃശ്യങ്ങളില്‍ 2040ല്‍ അദ്ദേഹം ഐപിഎല്‍ കാണുന്നതാണുള്ളത്. വയോധികനായ അദ്ദേഹം സിഎസ്കെയുടെ യൂണിഫോം ഇട്ടാണ് സ്റ്റേഡിയത്തില്‍ ഇരിക്കുന്നത്. തൊട്ടുമുമ്പിലായി ഒരു യുവതിയുമുണ്ട്.
എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ മറ്റൊരാളാണ്. ധോണിയുമായി ഏറെ സാമ്യം ഇദ്ദേഹത്തിനുണ്ട്. ഒറ്റനോട്ടത്തില്‍ പ്രായമായ ധോണി എന്ന് ആര്‍ക്കും തോന്നാം. ഈ സമ്യത ആരാധകരെ ഞെട്ടിച്ചെന്ന് പറയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തില്‍ നിന്നാണ് ഈ ക്ലിപ്പ് പകര്‍ത്തിയിരിക്കുന്നത്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ടൈം ട്രാവല്‍ സാധ്യമാണ്' എന്നാണൊരാള്‍ കുറിച്ചത്.