തണുത്തുറഞ്ഞ തടാകത്തില്‍ നിന്നും നായയെ രക്ഷിച്ച് സമൂഹ മാധ്യമങ്ങളില്‍ നായകന്; വീഡിയോ
Tuesday, May 30, 2023 12:23 PM IST
മനുഷ്യരും നായയും തമ്മിലുള്ള ബന്ധം കാലാകാലങ്ങളായി തുടരുന്നു. നിരവധി മൃഗങ്ങളെ ആളുകള്‍ വളര്‍ത്താറുണ്ടെങ്കിലും നായയുമായുള്ള നമ്മുടെ ചങ്ങാത്തം എപ്പോഴും ഒരുപടി മുന്നില്‍ തന്നെയാണ്. മനുഷ്യനുമായി ആദ്യം ഇണങ്ങിയതെന്നു കരുതുന്ന ഈ ജീവി ഇപ്പോഴും മനുഷ്യനൊപ്പം തുടരുന്നു.
മനുഷ്യരും നായയും തമ്മിലെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യങ്ങളില്‍ എത്താറുണ്ട്. അവയില്‍ പലതും വൈറലായി മാറാറുമുണ്ട്. അത്തരത്തിലൊന്നു കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തി ഹിറ്റായിരുന്നു.
പാതി തണുത്തുറഞ്ഞ തടാകത്തില്‍ പെട്ടുപോയ നായയെ ഒരു മനുഷ്യന് രക്ഷിക്കുന്ന കാഴ്ചയാണതിലുള്ളത്. ദൃശ്യങ്ങള്‍ യുഎസിലെ കൊളറാഡോയിലെ സ്ലോണ്‍ തടാകത്തില്‍ നിന്നുള്ളതാണ്.
ശൈത്യം നിമിത്തം തടാകം തണുത്തുറഞ്ഞ നിലയിലായിരുന്നു. ഹസ്കി ഇനത്തിലെ ഒരുനായ ഈ തടാകത്തില്പ്പെട്ടുപോയി. ആകെ തണുത്തുറഞ്ഞ ഈ നായ രക്ഷപ്പെടാന്‍ വല്ലാതെ ശ്രമിക്കുകയാണ്. എന്നാലതിന് കഴിയുന്നില്ല.
നിരവധിപേര്‍ കാഴ്ചക്കാരായി കരയില്‍ നില്ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഈ സമയം സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ ജേസണ്‍ സ്കിഡ്ജല് എന്നയാള്‍ തടാകത്തിലേക്ക് ഇറങ്ങി. ഏറെ ശ്രമകരമായി അദ്ദേഹം ആ നായയുടെ അടുത്തെത്തി അതിനെറ ജീവന് രക്ഷിക്കുകയാണ്.
മറ്റുള്ളവരെ പോലെ ചിന്തിക്കാതെ അത്രയും മഞ്ഞില്‍ ഒരുജീവനായി ഇറങ്ങിയ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് നെറ്റിസണിപ്പോള്. "വലിയ മനസ് ഏറെ സന്തോഷം. ഈശ്വരന് തുണയ്ക്കട്ടെ' എന്നാണൊരാള്‍ കുറിച്ചത്.